Saturday, 17 April 2010

ജോര്ജുകുട്ടിയുടെ കുവൈറ്റിലെ ഒരു വെള്ളിയാഴ്ച


ജോര്‍ജുകുട്ടി കഥകള്‍ -I
ഈവെള്ളിയാഴ്ചയും പതിവുപോലെ വെളുപ്പിന് ആറുമണിക്ക് ജോര്‍ജുകുട്ടി കണ്ണുതുറന്നു. മറ്റുദിവങ്ങളില്‍ Alarm അടിച്ചാല്‍ മാത്രമെ ജോര്‍ജുകുട്ടി കണ്ണ് തുറക്കുകയുള്ളു. ആഴ്ചയിലെ അവസാനത്തെ ഈവെള്ളിയാഴ്ചയാണ് ജോര്‍ജുകുട്ടിയുടെ ആകെയുള്ള ഒഴിവുദിവസം. ജോര്‍ജുകുട്ടി ബാച്ചിലര്‍ ആയിരുന്നപ്പൊലള്‍ ഇങ്ങനെ ആയിരുന്നില്ല. ഉച്ചയെക്ക് 12 മണിവരെ ഉറങ്ങുമായിരുന്നു. ആ നല്ലശീലമാണ് വിവാഹശേഷം കുറഞ്ഞുകുറഞ്ഞു 6 മണിവരെ ആയത്. ഇതിനു ചില കാരണങ്ങളുണ്ട്. നാട്ടിലുള്ള ഏക ചേട്ടന്‍ തന്റെ എല്ലാകാര്യവും നോക്കുന്ന ചേട്ടന്‍ വിളിക്കുന്നത് ഈ വെള്ളിയാഴ്ച്ചകളിലാണ്. ജോര്‍ജുകുട്ടി വളരെ പ്രയാസപ്പെട്ടാണ് ചേട്ടന്റെ വിളി വെള്ളിആഴ്ചയിലെക്കുമാറ്റിയത്. അല്ലങ്കില്‍ ഞായറാആഴ്ച നാട്ടിലെ 8 മണീക്ക് എഴുന്നെറ്റ ഉടനെ അനുസരണയുള്ള ചേച്ചിയുടെ കാപ്പിയുമായി പണീതീരാത്ത എന്റെ വീടീന്റെ തറയില് കയറി ഈ ഞാന്‍ കൊടുത്തുവിട്ട മൊബൈലില്‍ ഒരു വിളിയാണ്. “ഇങ്ങനെ പോയാല്‍ നിന്റെ മകന് കയറി താമസിക്കാന് പററത്തില്ല. കുറച്ചു പണമയച്ചാല് മണല് എങ്കിലും ഇറക്കാമായിരുന്നു.” അപ്പോഴായിരിക്കും കുവൈത്തില്‍ 5.30 AM ജോര്‍ജുകുട്ടിയുടെ ഒരു ദിവസമാരംഭികുന്നത്. മടിയനായ ജോര്‍ജുകുട്ടിയുടെ ഒരു മടിയുമില്ലാത്ത ഭാര്യ മോളിക്കുട്ടിയുടെ താളലയങ്ങ ളോടെതില്ലാന ആരംഭികുന്നത്. ഈ സരസ്വതി എന്തിനാണു ചേട്ടനെ കേള്‍പ്പിക്കുന്നത്. ഇങ്ങനെ ഓരോന്ന് ഓര്‍ത്ത് കിടക്കുകയാണ് ജോര്‍ജുകുട്ടി. ഒന്ന് തിരിഞ്ഞുകിടന്നപ്പൊള്‍ മോളിക്കുട്ടി കാണുന്നത് കണ്ണ്മിഴിച്ച് കിടക്കുന്ന ജൊര്‍ജുകുട്ടിയെണ്. മോളിക്കുട്ടി തുടങ്ങി “എന്റെ മനുഷാ അതൊന്നും മുകളില്‍നിന്ന് ഇടിഞ്ഞു വീഴുകയുന്നുമില്ല. വെറുതെ നിങ്ങളായിട്ടു ഈ വെളുപ്പാന്‍കാലത്ത് ഒരു ഭുമികുലുക്കം ഉണ്ടാകാതെ ഏഴുന്നേറ്റുപോയി Breakfast ഉണ്ടാക്കാന്‍ നോക്ക് കുട്ടികള്‍ക്കും എനിക്കും ഒന്ന് സമാധാനമായി ഉറങ്ങാമായിരുന്നു.”

അങ്ങനെ അവരുടെ സമാധാനത്തിനുവേണ്ടി ജോര്‍ജുകുട്ടി പ്രഭാത ക്രത്യങ്ങളൊക്കെ കഴിഞ്ഞ് കിച്ചന്റെ വാതില്‍പടിയില്‍ എത്തിയപ്പോഴാണ് മരിച്ചുപോയ അപ്പനെ ഓര്‍ത്തുപോയത് അമ്മ മുറ്റമടിക്കബോള്‍ അപ്പനോട് വളരെ സ്നേഹത്തോടെ " ആ കാപ്പിയുടെ വിറക് ഒന്ന് തള്ളിവെച്ചാല്‍ ഈ മുറ്റമടി കഴിയുബോള്‍ നിങ്ങള്‍ക്ക് നല്ലചൂട് കാപ്പിയെടു തരാം” അപ്പോള്‍ അപ്പന്‍: “നീ ഒന്നു പോടി ഉണക്കഅയില പോലെയിരുന്ന നിന്നെ ആ കിഴക്കന്‍ മലയില്‍ നിന്ന് കെട്ടി കൊണ്ടുവന്നത് കെട്ടിലമ്മയാക്കാനല്ല. വേണമെങ്കില്‍ നീ ഉണ്ടാക്കടി” . ഒന്നും പറയാതെ അമ്മയുടെ ജോലിയൊക്കെതീര്‍ത്ത് ആരുമറിയാതെ അമ്മ ആ പ്രശ്നം തീര്‍ത്തിരിക്കും.

ഓര്‍മകളില്‍ന്ന് കിച്ചനിലേക്ക് കടന്നപ്പോള്‍ ജോര്‍ജുകുട്ടി എന്ത് ഉണ്ടാക്കണമെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം മനസില്‍ വന്നത് പുട്ടാണ്. ഏറ്റവും എളുപ്പവും പുട്ടാണ് പക്ഷെ ചിലപ്പോള്‍ അതുമതി മോളിക്കുട്ടിയുടെ മുഖം കറക്കാന്‍ "നിങ്ങള്‍ക്ക് ഇതുമാത്രമെ ഉണ്ടാക്കാന്‍ അറിയു." .......................... മടിയനായ ജോര്‍ജുകുട്ടിയുടെ ചെവിയുടെ കട്ടികുടിയതിന്നാലും പുട്ടില്‍ തന്നെ തുടങ്ങി . അതു ഉണ്ടാക്കി കഴിഞ്ഞതും പ്രതീക്ഷിച്ച പോലെ ചേട്ടന്റെ ഫോണ്‍ വരുന്നത്.

എടാ ജോര്‍ജുകുട്ടി എന്താണ് നീ മണലിഇറക്കാന്‍ പണമയകാത്തത്?. അല്ലങ്കില്‍ ഒരു സെന്റുഭൂമീടെ വില കൊടുക്കണം ഒരു ലോഡ് മണലിന് പെട്ടന്ന് പണം അയ്ക്ക് …………..ഓകേ ചേട്ടാ..
ചേട്ടനോട് കൂടുതല് ചോദിക്കണമെന്ന് ആഗ്രഹമുണട് കുട്ടികള്‍….. ചേച്ചി….,. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചേട്ടന്‍ ചോദിക്കാതിരിക്കാന്‍ ഫോണ്‍ വേഗം കട്ട് ചെയിതു.

ആഫീസിലെ എല്ലാകുറികളും വിളിച്ചുകഴിഞ്ഞു ഇനി എവിടെനിന്ന് പണം അയക്കും ഓരോന്ന് ഓര്‍ത്തു റ്റിവിയുടെ റിമൗട്ടില്‍ ചാനല്‍ മാറ്റിമാറ്റികൊണ്ടിരുന്നു അപ്പോഴാണ് ഉറക്കം കഴിഞ്ഞു മോളിക്കുട്ടി ഐണീറ്റ്വന്നത്. വെള്ളിയാഴ്ച്ച അവളുടെ പ്രധാന ജോലി മുടിയില്‍ ഹെന്ന ഇടുക എന്നതാണ് ഇത് ജോര്‍ജുകുട്ടിക്ക് ഒരു സമാധാനമാണ്. പറയാന്‍ മറന്നു എല്ലാ ടെന്‍ഷനിടയിലും മോളിക്കുട്ടിയുടെ മുടിയില്‍ ഇടക്ക് ഇടക്ക് വെള്ളിടിവെട്ടി കൊണടിരികുകയാണ്. മോളിക്കുട്ടിയെ കാണാതായപ്പോള്‍ ഇന്ന് കിച്ചണ്ണിലെ പണിയെല്ലാം അവള്‍ തന്നെ തീര്‍ക്കും എന്ന് കരുതി വീണടും ജൊര്‍ജുകുട്ടി റ്റിവിയുടെ റിമൗട്ടില്‍ താളം പിടിച്ചിരുന്നു. അതാവരുന്നു കിച്ചണ്ണില്‍ന്നും ഒരു ശബ്ദ്ദം “സാബാറിനു അരിഞ്ഞുവെച്ചിട്ടുണട് ഒന്ന് വേഗം പോയി ഉണ്ടാക്കാന്‍ നോക്ക്, ഒരു വെള്ളിയാഴ്ച്ചയാട്ടങ്കിലും കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിക്കട്ടെ.”


എങ്ങനെ ജോര്‍ജുകുട്ടിക്ക് ദേഷ്യം വരാതിരിക്കും ആകെ കിട്ടുന്ന വെള്ളിയാഴ്ച്ചകളില്‍ റ്റിവിയില്‍ റിയാലിറ്റിഷോ കാണാതെ റിയല്‍ എസ്സ്റ്റേറ്റ്ഷൊ കണ്ട് സ്ഥലവില ഓരോ സ്ഥലങ്ങളില്‍ കുടുന്നത് കാണുന്ന തിരക്കിലാണ് ജോര്‍ജുകുട്ടി. ചേട്ടന്‍ പറയുന്നു മണലിന് വില ഒരു സെന്റുഭൂമീടെ വിലവരുമെന്ന്. എന്നാല്‍ ഇങ്ങനെ പോയാല്‍ ഒരു സെന്‍റ് ഭൂമീക്ക് ഒരു ഏക്കറിന്റെ വില കൊടുകേണ്ടിവരും എന്നാണ് തോന്നുന്നത്.

കീഴ്വഴ്ക്കം തെറ്റികാതിരിക്കാനും അത് പിന്നീട് ഒരുക്രമപ്രശ്നമാകാതിരിക്കാനും റിമോട്ട് താഴെവെച്ച് വീണടും കിച്ചനില്‍ പതുക്കെ പ്രവേശിക്കുന്നു. സാബാര്‍ കഷണങ്ങളുടെ ദയനീയമായ അവസ്തയില്‍ ജോര്‍ജുകുട്ടിക്ക് അമ്മച്ചിയെ ഓര്‍മ്മവന്നു.

എല്ലാമാസവും എന്തെങ്കിലും നുണപറഞ്ഞു സ്വന്തം വീട്ടിലേക്ക് പോകാന്‍ കാണിക്കുന്ന പങ്കപാട്. അപ്പോള്‍ മാത്രമെ അമ്മ ഞങ്ങളുടെ കാല് പിടിക്കുകയുള്ളു കാരണം അടുക്കളയിലെ ചായയുംചോറും ചുടാക്കി അപ്പന് കൊടുത്തില്ലെങ്കില്‍ ഒരിക്കലും അമ്മയുടെ പ്രായമായ അപ്പനെയും അമ്മയെയും കാണാന്‍ കഴില്ലയെന്ന് അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. ചേട്ടന് അടുക്കളപണിയും പൊതുവെ അടുക്കളയൊട് താല്പര്യമില്ലാത്ത ജോര്‍ജുകുട്ടിക്ക് വളരെ കഷ്ട്ടപ്പാടുള്ള പശുവിന് വെള്ളംകൊടുക്കുന്നപണിയും മാത്രം. പക്ഷെ കാലം മാറി ഇന്ന് ചേട്ടന്‍ അടുക്കള കാണുന്നില്ല. ഈ ഞാന്‍ അടുക്കള കണ്ടില്ലങ്കില്‍ അത് ഒരു വലിയരു യുദധ്ത്തില്‍ കലാശിക്കും.

കിച്ചണില്‍ന്നിന്നും ഇറങ്ങിയതും മോളിക്കുട്ടി തലയില്‍ ഹെന്ന തേച്ച് പിടിപ്പിച്ച് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തയ്യാറായിവന്നു. രണ്ടിലും മുന്നിലും പഠിക്കുന്ന കുട്ടികളാണെങ്കിലും ഫ്ലാറ്റ് സംസ്ക്കാരത്തില്‍ അമ്മവാരികൊടുത്താല്‍ മാത്രെമെ ഭക്ഷണം വായില്‍ പോകുകയുള്ളു. അല്ലങ്കില്‍ മുല്ലപെരിയാര്‍ ഡാം പോലെ ചോര്‍ന്നുപൊകും. അപ്പോഴാണ് മക്കളുടെ ഒരു റിക്ര്വസ്റ്റ് വന്നത്. ഇന്ന് ഫുഡ് പപ്പ തന്നാല്‍ മതി. ഒരു ചെറുചിരിയോടെ ജോര്‍ജുകുട്ടി ചിന്തിച്ചു. എന്തെങ്കിലും കാര്യംകാണാതെ മക്കള്‍ക്ക് ഇത്രസ്നേഹം ഉണ്ടാകില്ല. മോനോട് അമ്മ കേള്‍കാതെ പതുക്കെ ചൊദിച്ചപ്പോള്‍ പുറത്ത് കാണിക്കാതെ ജോര്‍ജുകുട്ടി അടക്കി ചിരിച്ച് പോയത്. "പപ്പാ അമ്മ തലയില്‍ ഹെന്ന തേച്ച് നടക്കുന്നതു കണ്ടാല്‍ നാട്ടിലെ വ്യല്ലപ്പച്ചന്റെ പശു പാല്കുടിക്കാന്‍ ഒടിവരുന്ന പശുകുട്ടിയുടെ തലയില്‍ ചാണകം ഇട്ടപോലെയാണ് ഇതുകണടാല്‍ ഫുഡ് കഴിക്കാന്‍ പറ്റത്തില്ല പപ്പ." ഭക്ഷണം കഴിഞ്ഞാല്‍ മോളിക്കുട്ടി 30 മിനിറ്റ് മക്കള്‍ക്ക് കളിക്കാന്‍ കൊടുത്തിരിക്കുന്ന സമയമാണ്.

ഇതിനിടയില്‍ ജോര്‍ജുകുട്ടിയുടെ റിയല്‍ എസ്സ്റ്റേറ്റ്ഷൊ കണ്ട് പുര്‍ത്തിയാകാത്ത വിഷമതയോടെ ഒരുചെറിയ ഉറക്കം അല്ല മയക്കംതുങ്ങി. കണ്‍തുറന്നപ്പോള്‍ മുന്നില്‍ സാധാരണ പോലെ വാങ്ങാനുള്ള പലവെഞജങ്ങളുടെ ലിസ്റ്റ്. ആദ്യത്തെ ലിസ്റ്റിനെക്കാള്‍ ഇപ്പോള്‍ നീളം കുറയുന്നുണ്ട് കാരണം ആ കാര്യത്തില്‍ മോളിക്കുട്ടി അറിഞ്ഞു സഹകരിക്കുന്നുണട്. പണിതീരാത്ത വീടിന്റെ പ്രശ്നം ഞങ്ങളുടെ കുടുബത്തില്‍ ഒരു ആസാന്‍കരാറായിതീരുകയാണ്. ഉറക്കത്തില്‍ ശല്യംചെയുന്നത് ജോര്‍ജുകുട്ടിക്ക് വളരെ ദേഷ്യമുള്ള കാര്യമാണ്. എന്നാല്‍ ഈലിസറ്റ്കണ്ടാല്‍ ജോര്‍ജുകുട്ടിക്ക് വളരെ സന്തോഷമാണ്. കാരണം കുട്ടികളും മോളിക്കുട്ടിയും കുടെയുണടെങ്കില്‍ വാങ്ങാനുള്ള പലവെഞജങ്ങളുടെ ലിസ്റ്റണാടാകാറില്ല. ഓഫീസില്‍ കണക്കിന്റെ പണിചെയുന്ന മോളിക്കുട്ടിക്ക് എല്ലാം കാണാപാഠംമാണ്. എന്നാല്‍ ജോര്‍ജുകുട്ടിക്ക് അവരുടെ കൂടെയുള്ള ഷോപ്പിങ് ഇഷ്ട്ടമാല്ലാത്തത് സ്വന്തം ഇഷ്ട്ടത്തിന് കറങ്ങി നടക്കാന്‍ പറ്റാത്തതിനാലാണ്.


മോളിക്കുട്ടിയുടെ ലിസ്റ്റ്കിട്ടുബോള്‍ ജോര്‍ജുകുട്ടി ഓര്‍ത്ത് പോകുന്നത് നാട്ടിന്‍പുറത്ത് പണട് നാടകസമതിയുടെ റ്റികിറ്റ് അപ്പന്റെ കൈയില്‍ന്നിന് കിട്ടുന്നതാണ്. പിശുക്കനായ അപ്പന്‍ ആകെ രണ്‍ട് റ്റികിറ്റ് മാത്രമെ എടുക്കുകയുള്ളു. അമ്മ ഒരിക്കലും പോകാറില്ല. ഒന്ന് അപ്പന് ബാക്കിയുള്ള ഒരു റ്റികിറ്റ് ആ മാസത്തെ നല്ലകുട്ടിക്കുള്ളതാണ്. അതുമിക്കവാറും ചേട്ടനുള്ളതാണ്. ജോര്‍ജുകുട്ടിക്ക് വെല്ലപ്പോഴും മാത്രമെ റ്റികിറ്റ് കിട്ടാറുള്ളു. അങ്ങനെ കാത്തിരുന്ന് വല്ലപ്പൊഴും തനിക്കു കിട്ടുന്ന ആ റ്റികിറ്റ്ന് വളരെ വിലപ്പെട്ടതായിരുന്നു. അങ്ങനെ പലതും ചിന്തിച്ച് സുപ്പര്‍ മാര്‍ക്കറ്റില്‍യെതിയത് അറിഞ്ഞില്ല. ലിസ്റ്റ് ചെറുതാണെങ്കിലും നേരെത്തെ വീട്ടിലേക്ക് കയറിചെന്നിട്ട് കാര്യമില്ലാത്തതിനാല്‍ വാങ്ങുന്നസാധനങ്ങളുടെ Expiry date മാത്രംമല്ല നിര്‍മ്മിച്ച രാജ്യം വരെ നോക്കിയാണ് വാങ്ങുന്നത്. കേരളത്തില്‍ നിന്നുവരുന്ന പച്ചകറിക്ക് മാത്രം അതില്ലാത്തതിനാല്‍ അത് ഒഴിവാക്കും. കാരണം നേരെത്തെ വീട്ടില്‍ ചെന്നാല്‍ പാരിജാതവും റിയാലിറ്റിഷൊയും കഴിഞ്ഞിട്ടു ഉണടാവില്ല.


വിവാഹം കഴിഞ്ഞ ഉടനെ മോളിക്കുട്ടിയുടെ കൂടെയിരുന്ന് എല്ലാസീരിലുകളും കാണുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരിയലിലെ നായകന്മാരെ കാണുബോള്‍ അസൂയയണ്. എല്ലാനായക്ന്മാര്‍ക്കും വീട്ടിലെകാര്യങ്ങള്‍ നോക്കാന്‍ ഒരുനല്ല ഭാര്യയും പിന്നെ ആഫീസിലോരു സെറ്റപ്പും. പിന്നെന്തുവേണം. ഇവിടെ പാവം മോളിക്കുട്ടിക്ക് ആഫീസിലെ പണിയും വീട്ടിലെ പണിയും കഴിഞ്ഞ് പ്രേമിക്കാന്‍എവിടെ സമയം. ഭാഗ്യവാന്മാരായ നായകന്മാരോടുള്ള ദേഷ്യത്താല്‍ സീരിയല്‍കാണല്‍ നിര്‍ത്തി. പാട്ടിനൊട് അത്രെതാല്പര്യം ഇല്ലാത്തതിനാല്‍‍ റിയാലിറ്റിഷൊ കാണാറില്ല. കറങ്ങിതിരിഞ്ഞ് വീട്ടിലെത്തിയതും റിയാലിറ്റിഷൊ കഴിഞ്ഞിരുന്നു. അല്ലാത്തസമയത്താണ് കയറിവരുന്നതെങ്ങ്കില്‍ ജി.പി യാര്‍.സ്.ലെ പോലെ പോയവഴി മുഴുവനും വിവരിച്ചുകൊടുക്കണം.

എല്ലാസാധനങ്ങളും എടുത്തുവെച്ചുകഴിഞ്ഞപ്പോഴെക്കും മോളിക്കുട്ടി ചുടാക്കിയ കൂബ്ബുസ്സ് എടുത്തുവെച്ചു. ഇതുമാത്രമാണ് പറയാതെ മോളിക്കുട്ടി എടുത്തുതരുന്ന ഏകവസ്തു. അല്ലെങ്കില്‍ കൊളസ്റ്റ്റള്‍ Borderline-ല്‍ നില്‍ക്കുന്ന ജോര്‍ജുകുട്ടി ഫ്രിഡ്ജിലെ ചിക്കന്, മട്ടന്‍ എന്നിങ്ങനെയുള്ള പഴയ സാധനങ്ങള്‍ തീര്‍ക്കുമെന്ന് അറിയാം.

ഏതായാലും കൂബ്ബുസ്സ് കഴിച്ചുകഴിഞ്ഞപ്പോഴെക്കും മോളിക്കുട്ടി കുട്ടികളുടെ കുടെ ഉറങ്ങാന്‍ പോയിരുന്നു. അപ്പോഴാണ് റ്റിവിയുടെ റിമൗട്ട് ജോര്‍ജുകുട്ടിയുടെ കൈയ്യില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ കിട്ടുന്നത്. വളരെ പ്രതീക്ഷയോടെ കണട്പൂര്‍ത്തിയാക്കാതിരുന്ന റിയലെസ്റ്റെറ്റ്ഷൊയുടെ ബാക്കി കാണാമെന്ന് പ്രതീക്ഷിച്ച് റ്റിവി ഓണാക്കിയപ്പോഴാണ് പാരിജാതം പുന പ്രക്ഷേപണം. വളരെ പ്രയാസതൊടെ റ്റിവിഓഫ് ചെയ്ത് ജോര്‍ജുകുട്ടി ഉറങ്ങാന്‍ പോയി. നാട്ടില്‍ സ്ഥല വില കൂടിയപ്പോള്‍ വിലകുറഞ്ഞുവരുന്ന വിദേശ(Gulf) ഇന്ത്യകാര്യല്‍ പെടുന്ന ജോര്‍ജുകുട്ടിയുടെ ഒരു അവധി ദിവസം തീര്‍ന്ന പരിഭവത്തോടെ ഉറങ്ങാന്‍ ബെഡ് റൂമിലേക്ക് പട്ടാളക്കാര് യുദ്ധ്ഭുമിയില്‍ ശത്രുക്കള്‍ കാണാതെയും ഒച്ചയുണടാക്കാതെയും നടക്കുന്നപോലെ പതുക്കെ പതുക്കെ താന്‍ ഉറങ്ങുന്ന സ്ഥലത്ത് കിടന്നു. കാരണം ഉറങ്ങാന്‍ പോകുന്നതിനുമുന്‍ബ് മോളിക്കുട്ടി പ്രത്യേകം പറഞ്ഞിരുന്നു "വന്ന് കിടക്കുബോള്‍ ഒക്കെ തട്ടി മറിച്ച് മറ്റുളവരുടെ ഉറക്കം കളയരുത്."

അങ്ങനെ എല്ലാവരുടെയും ഉറക്കം കളയാതെ നോക്കുന്ന ജോര്‍ജുകുട്ടിയുടെ ഉറക്കം കാലം ചെല്ലുന്തൊറും നഷ്ട്പ്പെട്ടു വരുന്നു............. അങ്ങനെ ജോര്‍ജുകുട്ടിയുടെ ആകെയുള്ള ഒഴിവുദിവസമായ ആ വെള്ളിയാഴ്ചയും കടന്ന് പോയീ.....
____________________________________________
ജിജോ പോള്‍ പൈനാടത്ത്
അഭിപ്രായങ്ങള്‍ :-gijopaul@gmail.com
കുവൈറ്റ്
15-04-2010